നൂപുർ ശർമയെ നീതിക്കുമുന്നിൽ കൊണ്ടുവരണം: അൽ ഖായിദയുടെ ഭീഷണി

1248-nupur-sharma
നൂപുർ ശർമ
SHARE

ന്യൂഡൽഹി∙ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ ഭീഷണിയുമായി അൽ ഖായിദ. പ്രവാചകനെതിരെ പരാമർശം നടത്തിയ നൂപുർ ശർമയെ നീതിക്കു മുൻപിൽ കൊണ്ടുവരണമെന്നാണ് അൽ ഖായിദ ഇന്ത്യയുടെ മുഖപത്രമായ നവ ഇഗവ ഇഹിന്ദ് ആവശ്യപ്പെടുന്നത്.

‘‘ശത്രുക്കൾക്കെതിരെ സായുധരാകണം. ജിഹാദുകളിൽ പങ്കാളികളാകണം. പ്രവാചകന്റെ അന്തസ് പരിപാലിക്കാൻ സാധിച്ചില്ലെങ്കിൽ തങ്ങൾ നശിക്കും. അഭിപ്രായ സ്വാതന്ത്ര്യം അനിയന്ത്രിതമാകുമ്പോൾ പരിണിത ഫലങ്ങൾ അനുഭവിക്കാനുള്ള വിശാല ഹൃദയം കൂടി വേണം’’ – ലേഖനത്തിൽ പറയുന്നു. ഉസാമ ബിൻ ലാദന്റെയും അയ്മാൻ അൽ സവാഹിരിയുടെയും ചിത്രത്തിനൊപ്പമാണു ലേഖനം പുറത്തുവിട്ടത്. 

നൂപുർ ശർമയ്ക്കെതിരെ ജൂണിലും അൽ ഖായിദ ഭീഷണി മുഴക്കിയിരുന്നു. ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ വധിക്കാൻ ശ്രമം നടന്നതുൾപ്പെടെയുള്ള സംഭവങ്ങൾ അരങ്ങേറിയതിനാൽ സുരക്ഷാ സേന ഭീഷണി വിശദമായി പരിശോധിച്ചു വരികയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൂപുർ ശർമയ്ക്ക് സുരക്ഷ വർധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.  

English Summary: ‘Bring Nupur to justice’ for comments on Prophet: Al-Qaida’s India mouthpiece

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}