ADVERTISEMENT

ഹൈദരാബാദ് ∙ തെലങ്കാനയിലെ സൈബരാബാദിൽ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം 75–ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് നടൻ ദുൽഖർ സൽമാൻ. തെലങ്കാന പൊലീസിനൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വിഡിയോ ദുൽഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

സ്വാതന്ത്ര്യദിനാശംസകൾ നേർന്നു പങ്കുവച്ച വിഡിയോയിൽ താരം തുറന്ന ജീപ്പിൽ പരേഡ് വീക്ഷിക്കുന്നതും പതാക ഉയർത്തുന്നതും കാണാം. സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കിയതിന് സൈബരാബാദ് മെട്രോപൊലീറ്റൻ പൊലീസിന് ദുൽഖർ നന്ദി പറഞ്ഞിട്ടുണ്ട്.

ദുൽഖർ നായകനായി അഭിനയിച്ച ‘സീതാരാമം’ എന്ന തെലുങ്കു ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണമുണ്ടാക്കി മുന്നേറുന്നതിനിടെയാണ് തെലങ്കാന പൊലീസിനൊപ്പം താരം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.

English Summary: Dulquer Salmaan Celebrates Independence Day With Cyberabad Police

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com