ADVERTISEMENT

തിരുവനന്തപുരം ∙ സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവം വര്‍ണാഭമാക്കി മധ്യകേരളത്തിലും വിപുലമായ ആഘോഷം. ജില്ലാഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങുകളില്‍ വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി. കൊച്ചി നാവിക ആസ്ഥാനത്തും ആഘോഷങ്ങള്‍ നടന്നു.

എറണാകുളത്ത് മന്ത്രി പി.രാജീവ് പതാക ഉയര്‍ത്തി. കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൈതാനത്ത് നടന്ന പരേഡില്‍ 22 പ്ലറ്റൂണുകളില്‍ വിവിധ സേനാ വിഭാഗങ്ങളില്‍ നിന്നായി 750 പേര്‍ പങ്കെടുത്തു. ജനാധിപത്യം നിലനി‌ല്‍ക്കാന്‍ മതനിരപേക്ഷത അനിവാര്യമാണെന്ന് പി.രാജീവ് പറഞ്ഞു. തൃശൂരില്‍ മന്ത്രി കെ.രാധാകൃഷ്ണനും കോട്ടയത്ത് മന്ത്രി വി.എന്‍.വാസവനും ആലപ്പുഴയില്‍ മന്ത്രി പി.പ്രസാദും ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനും പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

കൊച്ചി നാവികാസ്ഥാനത്ത് വൈസ് അഡ്മിറല്‍ എം.എ.ഹംപിഹോളി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. നാവികസേന സ്വയം പര്യാപ്തതയിലേക്ക് ഉയരുകയാണെന്നും വരാനിരിക്കുന്നത് അഭിമാനത്തിന്‍റെ നാളുകളാണെന്നും അദേഹം പറഞ്ഞു. വീര്യമൃത്യു വരിച്ച ധീരജവാന്‍മാരുടെ സ്മാരകത്തിലും വൈസ് അഡ്മിറല്‍ പുഷ്പചക്രം അര്‍പ്പിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വാതന്ത്ര്യദിനത്തില്‍ വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

English Summary: Independence day celebration Kochi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com