കർണാടക നെഹ്റുവിനെ മറന്നു; രാജ്യമെങ്ങും പരസ്യം നൽകി രാജസ്ഥാന്റെ മറുപടി

rajasthan-newspaper-ad
കർണാടക സർക്കാർ നൽകിയ പരസ്യം, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജസ്ഥാൻ സർക്കാർ നൽകിയ പരസ്യം
SHARE

ന്യൂഡൽഹി∙ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളോട് അനുബന്ധിച്ച് കർണാടക സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ ജവാഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം ശക്തമാകുമ്പോൾ മറുപടി നൽകി രാജസ്ഥാൻ. രാജ്യത്തെ പ്രമുഖ പത്രങ്ങളിൽ ഒന്നാം പേജ് പരസ്യം നൽകിയാണ് കർണാടകയ്ക്കു രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ തിരിച്ചടി നൽകിയത്. ദേശീയ പതാകയുമായി നിൽക്കുന്ന നെഹ്റുവിന്റെ ചിത്രംവച്ചാണ് രാജസ്ഥാൻ സർക്കാർ പരസ്യം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെയും രാജസ്ഥാൻ കോൺഗ്രസിന്റെയും ഈ തീരുമാനത്തെ തുണച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. 

‘കർണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടി. ഇത് ഇന്ത്യയുടെ മറുപടി കൂടിയാണ്. കാരണം, നെഹ്റു ഇന്ത്യയുടെ ഹൃദയത്തിലാണ്. അല്ല, നെഹ്റു തന്നെയാണ് ഇന്ത്യയുടെ ഹൃദയം. ആധുനിക ഇന്ത്യയുടെ, ജനാധിപത്യ ഇന്ത്യയുടെ, മതേതര ഇന്ത്യയുടെ, ലിബറൽ ഇന്ത്യയുടെ, ശാസ്ത്രീയ ഇന്ത്യയുടെ, പുരോഗമന ഇന്ത്യയുടെ ഹൃദയത്തിലാണ് ആ പനിനീർപ്പൂവ്. ഇന്ത്യ എന്ന ആശയത്തിന്റെ യഥാർഥ ശിൽപ്പികൾക്കു പ്രണാമം.’– വി.ടി. ബൽറാം കുറിച്ചു. നെഹ്‌റുവിനെ മറന്നു പോകുന്നതു ജനാധിപത്യവും സ്വാതന്ത്ര്യവും രാജ്യം നേടിയ പുരോഗതിയും മറന്നു പോകുന്നതിനു തുല്യമാണെന്നും അങ്ങനെ ആസൂത്രിത മറവിക്ക്‌ നെഹ്‌റുവിനെ വിട്ടു കൊടുക്കാൻ ഞങ്ങൾ തയാറല്ലെന്ന് ടി.സിദ്ദിഖ് എംഎൽഎയും കുറിച്ചു.

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ അംബേദ്കറെ അവസാനനിരയിൽ മാത്രം അവതരിപ്പിച്ച പരസ്യത്തിൽ സവർക്കറുടെ ചിത്രവും കർണാടക ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യ–പാക്കിസ്ഥാൻ വിഭജനത്തിനു കാരണക്കാരനായതുകൊണ്ടാണു നെഹ്റുവിനെ ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന വക്താവ് രവികുമാർ ന്യായീകരിച്ചിരുന്നു. ഝാൻസി റാണി, ഗാന്ധിജി, സവർക്കർ, വല്ലഭായ് പട്ടേൽ എന്നിവർ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതിനാൽ ഉൾപ്പെടുത്തിയെന്നും പറഞ്ഞു.

English Summary: Rajasthan government gives newspaper advertisment with Jawaharlal Nehru's pic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}