കോവിഡിനെയും വകഭേദങ്ങളെയും പ്രതിരോധിക്കുന്ന വാക്സീന് അംഗീകാരം നൽകി ബ്രിട്ടൻ

Moderna-Vaccine-Photo-by-JOEL-SAGET-AFP
Moderna Vaccine Photo by JOEL SAGET / AFP
SHARE

ലണ്ടൻ∙ കോവി‍ഡ് രോഗത്തെയും വകഭേദമായ ഒമിക്രോണിനെയും പ്രതിരോധിക്കുന്നതിനുള്ള വാക്സീന് അംഗീകാരം നൽകി ബ്രിട്ടൻ. യുഎസ് മരുന്നു കമ്പനിയായ മൊഡേണ നിർമിച്ച ബൈവാലന്റ് വാക്സീനാണ് കോവിഡിനെയും വകഭേദങ്ങളെയും ഒരുപോലെ പ്രതിരോധിക്കാൻ പര്യാപ്തമാണെന്ന് കണ്ടെത്തി യുകെ മെഡിസിൻ റെഗുലേറ്റർ അംഗീകാരം നേടിയത്.

പ്രായപൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസായാണ് മൊഡേണയുടെ വാക്സീൻ നൽകുന്നത്. ആദ്യം പടർന്ന കോവിഡിനെയും പിന്നീടുണ്ടായ വകഭേദങ്ങളെയും ശക്തമായി പ്രതിരോധിക്കാൻ വാക്സീന് സാധിക്കുമെന്ന് പരീക്ഷണത്തിൽ കണ്ടെത്തി. വൈറസിനെ പ്രതിരോധിക്കുന്നതിന് ശക്തമായ ആയുധമാണ് ബൈവാലന്റ് വാക്സീനെന്ന് യുകെ മെഡിസിൻ റെഗുലേറ്റർ ചീഫ് എക്സിക്യുട്ടീവ് ജൂൺ റെയ്ൻ പറഞ്ഞു.  

 English Summary: Variant-adapted COVID vaccine wins first approval in Britain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}