ADVERTISEMENT

എടപ്പാൾ∙ കശ്മീര്‍ പരാമര്‍ശത്തിനെതിരെ കെ.ടി.ജലീലിന്‍റെ ഓഫിസില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധം. എംഎല്‍എ ഓഫിസിനു മുന്നിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകർ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചത്. കശ്മീരുമായി ബന്ധപ്പെട്ട് ജലീൽ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പാക്കിസ്ഥാൻ പിടിച്ചെടുത്ത കശ്മീർ ആസാദ് കശ്മീർ എന്നും ഇന്ത്യൻ അധീന കശ്മീർ എന്നുമായിരുന്നു ജലീലിന്റെ പരാമർശം. ഇതിനെതിരെ പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയതോടെ വാക്കുകൾ പിൻവലിച്ചിരുന്നു.  

എ.സി.മൊയ്തീൻ അധ്യക്ഷനായ നിയമസഭാ പ്രവാസികാര്യ സ്ഥിരം സമിതിയിൽ അംഗമായ ജലീൽ, സിറ്റിങ്ങിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചു വരികയായിരുന്നു. ‌രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ സന്ദർശത്തിനു ശേഷം ശ്രീനഗറിൽ എത്തിയ ശേഷമാണു ഫെയ്സ്ബുക് പോസ്റ്റിട്ടതും വിവാദമുണ്ടായതും. ഇതോടെ ശനിയാഴ്ച പുലർച്ചെ യോഗങ്ങളിൽ പങ്കെടുക്കാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ജലീലിന്റെ പരാമർശങ്ങൾ അപമാനകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ വിമർശിച്ചു. 

English Summary: Yuvamorcha protest against KT Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com