Premium

കോടീശ്വരനാകാൻ ഇനി വയ്യ; ‘ഉള്ളതെല്ലാം’ ജീവകാരുണ്യത്തിന്: ഇതാ ദാനശീലൻ ബില്‍ ഗേറ്റ്സ്!

HIGHLIGHTS
  • കോടീശ്വരൻമാരുടെ പട്ടികയിൽനിന്നു പുറത്തുകടക്കാൻ ബിൽ ഗേറ്റ്സ്
  • ദാനം ചെയ്യുന്നത് ദശലക്ഷക്കണക്കിനു കോടി ഡോളർ
bill-gates-daughter
ബിൽ ഗേറ്റ്സ് മകൾ ഫീബെ ഗേറ്റ്സ് എന്നിവർ Dimitrios Kambouris/Getty Images for TIME/AFP.
SHARE

‘പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍ അയുതമാകിലാശ്ചര്യമെന്നതും...’ മനുഷ്യന്‍റെ ധനത്തോടുള്ള ആര്‍ത്തി ഒരിക്കലും തീരുന്നില്ലെന്നാണ് കവിവചനം. പണം പെരുകിക്കൊണ്ടിരിക്കണമെന്നാണ് ഏറ്റവും വലിയ ധനികനും ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത്. പണമില്ലാത്തവരും ധനികരുടെ പട്ടിക വരുമ്പോള്‍ അതാരെല്ലാമാണെന്ന് ആകാംക്ഷയോടെ നോക്കുന്നു. ആരാണ് മുന്നോട്ടു കയറിയതെന്നും ആരാണ് പിന്നോട്ടടിച്ചതെന്നും ശ്രദ്ധിക്കുന്നു. അവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന് ആകാംക്ഷയോടെ ചികയുന്നു. ഫോര്‍ബ്സ്, ബ്ലൂംബെര്‍ഗ് എന്നൊക്കെ പലതുണ്ട് ധനികരുടെ പട്ടിക നിരത്തുന്ന സ്ഥാപനങ്ങള്‍. അതില്‍തന്നെ ഉപവിഭാഗങ്ങളുണ്ട്. ഓരോ രാജ്യത്തെയും ധനികരുടെ പട്ടിക വേറെയുണ്ട്. കായിക താരങ്ങള്‍, വിനോദവ്യവസായികള്‍, ഐടി ഭീമന്‍മാര്‍, റിയല്‍ എസ്റ്റേറ്റ് വമ്പന്‍മാര്‍, ഭരണാധികാരികള്‍ എന്നൊക്കെ പറഞ്ഞ് ഇനം തിരിച്ചുള്ള പട്ടികകള്‍ വേറെയുമുണ്ട്. എങ്കിലും ഇപ്പോള്‍ ഈ പട്ടികയില്‍ മുന്നോട്ടു കയറാന്‍ പണിപ്പെടുന്നവരെക്കാളേറെ ശ്രദ്ധ നേടുകയാണ്, ഈ പട്ടികയില്‍നിന്ന് എന്നെയൊന്നു പുറത്താക്കൂ എന്നു പറയുന്ന ലോക ധനികരിലെ മുന്‍നിരക്കാരിലൊരാള്‍. അതു മറ്റാരുമല്ല. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് തന്നെ. അതൊരു വെറും വാക്കല്ല. തന്‍റെ സമ്പാദ്യത്തിന്‍റെ ഏറിയ പങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലോകമെമ്പാടുമായി പരന്നുകിടക്കുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റിവച്ച ശേഷമാണ് അദ്ദേഹം പിന്നെയും തന്‍റെ കാരുണ്യവിഹിതം വര്‍ധിപ്പിക്കുകയാണെന്ന് ലോകത്തെ അറിയിക്കുന്നത്. അതായത്, തന്‍റെ സ്വകാര്യ സ്വത്തില്‍നിന്ന് കൂടുതല്‍ വിഹിതം തന്‍റെ ജീവകാരുണ്യ സംരംഭമായി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനിലേക്കു മാറ്റിയാണ് തന്‍റെ ചുമലിലെ ധനഭാരം കുറയ്ക്കാന്‍ അദ്ദേഹം തുനിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}