അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ചാർജ് കൂടുതൽ, പുതിയ സ്ഥാപനം തുടങ്ങും: മുഖ്യമന്ത്രി

Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ അവയവമാറ്റ ശസ്ത്രക്രിയകൾക്കു വേണ്ടി മാത്രം ഒരു സ്ഥാപനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവയവ മാറ്റത്തിനു വലിയ തുകയാണ് ഇപ്പോൾ ചെലവാകുന്നത്. ഇതിനായി ചിലർ വലിയ ചാർജാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇതിനായി പ്രത്യേക സ്ഥാപനം തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യ സംരംഭമാണു സർക്കാർ തുടങ്ങുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് മറ്റു പല സ്ഥലങ്ങളിലും ആരോഗ്യ മേഖലയെ മുട്ടുകുത്തിച്ചെങ്കിലും കേരളത്തിനു നല്ല രീതിയിൽ എഴുന്നേറ്റു നിൽക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നല്ല നിലയ്ക്കാണ് ആശുപത്രികളിൽ രോഗികളെ പരിചരിക്കുന്നത്. ഏതെങ്കിലും തരത്തിൽ രോഗിക്ക് അപകടം പറ്റുമ്പോൾ അക്രമം നടത്തുന്ന പ്രവണത അംഗീകരിക്കാനാകില്ല. പരാതികൾ ഉണ്ടെങ്കിൽ ഗൗരവമായി പരിശോധിക്കാൻ സംവിധാനമുണ്ട്. ഡോക്ടറെയോ മറ്റോ കയ്യേറ്റം ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: CM Pinarayi Vijayan says, will open new institution for organ transplant surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}