ADVERTISEMENT

കൊച്ചി∙ കശ്മീർ വിഷയത്തിൽ രാജ്യവിരുദ്ധ പരാമർശം നടത്തിയ മുൻമന്ത്രി കെ.ടി.ജലീലിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്‌ഷൻ (കാസ) പ്രസിഡന്റ് കെവിൻ പീറ്ററാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 

ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച് കെ.ടി. ജലീല്‍ സമൂഹമാധ്യമത്തിൽ ലേഖനം പ്രസിദ്ധീകരിച്ചതു ചൂണ്ടിക്കാണിച്ചു നൽകിയ പരാതി പൊലീസ് സ്വീകരിച്ചു. ഇതിന്റെ നിയമവശങ്ങൾ പഠിച്ച ശേഷമായിരിക്കും തുടർനടപടികളെന്നു പൊലീസ് അറിയിച്ചു. തന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നു കെവിൻ പീറ്റർ പറഞ്ഞു. 

കശ്മീർ സന്ദർശനത്തിനിടെ സമൂഹമാധ്യമത്തിൽ എഴുതിയ കെ.ടി. ജലീലിന്റെ ‘ആസാദി കശ്മീർ’ പ്രയോഗം വിമർശനങ്ങളെ തുടർന്നു പിൻവലിച്ചിരുന്നു. അതേസമയം, ബിജെപി ജലീലിനെതിരായ പ്രതികരണം കടുപ്പിച്ചിട്ടുണ്ട്.

English Summary: Complaint against KT Jaleel over Azad Kashmir Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com