ഗണേഷ് കുമാർ എംഎൽഎ ഇടപെട്ടു; വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകാമെന്ന് ലോറി ഉടമ

lorry-collapse-ganesh-kumar
ലോറി വീട്ടിലേക്കു മറിഞ്ഞപ്പോൾ(ഇടത്), ഗണേഷ് കുമാർ(വലത്)
SHARE

കൊല്ലം∙ കൊട്ടാരക്കര മൈലത്ത് ലോറി വീട്ടിലേക്കു മറിഞ്ഞതിൽ വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ലോറി ഉടമ. അപകടമുണ്ടായി അഞ്ചു ദിവസമായിട്ടും ലോറി മാറ്റാത്തതു വിമർശനമായതോടെയാണു തീരുമാനം. മൈലം സ്വദേശി രാമചന്ദ്രൻ പിള്ളയുടെ വീടാണ് അപകടത്തിൽ തകർന്നത്.

അഞ്ചുദിവസം മുൻപാണ് മൈലം സ്വദേശി രാമചന്ദ്രൻ പിള്ളയുടെ വീടിനു മുകളിലേക്കു കോൺക്രീറ്റ് മിശ്രിതവുമായി വന്ന ലോറി മറിഞ്ഞത്. കയറ്റം കയറുന്നതിനിടെ ലോറി പിന്നിലേക്ക് ഉരുണ്ടാണ് അപകടമുണ്ടായത്. മുൻഭാഗത്തെ ഭിത്തിയും കോൺക്രീറ്റ് ഷെയ്ഡും ഉൾപ്പെടെ തകർത്ത് ലോറി വീട്ടിനുള്ളിലേക്കു പതിച്ചു. 

അഞ്ചു ദിവസമായിട്ടും ലോറി മാറ്റാൻ വാഹന ഉടമ തയാറായിരുന്നില്ല. ഇതു പരാതിക്കിടയായതോടെ കെ.ബി.ഗണേഷ് കുമാർ എംഎൽഎ ഇടപെട്ടു. ലോറി ഉടമയുമായി നടത്തിയ ചർച്ചയിൽ വീടിന്റെ അറ്റകുറ്റപ്പണി നടത്താമെന്ന് ലോറി ഉടമ സമ്മതിച്ചു. അടൂരിൽനിന്നു കുന്നിക്കോട് ഭാഗത്തേക്ക് കോൺക്രീറ്റ് മിശ്രിതവുമായി പോയപ്പോഴായിരുന്നു കഴിഞ്ഞ ദിവസം അപകടമുണ്ടായത്.

English Summary: Lorry owner promised to give compensation after KB Ganesh Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}