വേലുത്തമ്പി ദളവയെ ഒഴിവാക്കി സവർക്കർ വേഷത്തിൽ വിദ്യാർഥി; മലപ്പുറത്ത് പ്രതിഷേധം

school-protest
സവർക്കറുടെ വേഷത്തിൽ വിദ്യാർഥി, സ്കൂളിനെതിരെ നടന്ന പ്രതിഷേധം
SHARE

മലപ്പുറം ∙ കീഴുപറമ്പ് ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ വിദ്യാര്‍ഥിയെക്കൊണ്ട് സവര്‍ക്കറുടെ വേഷം ധരിപ്പിച്ചതില്‍ പ്രതിഷേധം. യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്കൂളിലേക്കു മാര്‍ച്ച് നടത്തി.

സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നല്‍കിയവര്‍ക്കൊപ്പം സവര്‍ക്കറുടെ വേഷം ഒരു വിദ്യാര്‍ഥി ധരിച്ചെത്തിയത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. വേലുത്തമ്പി ദളവയുടെ പേര് ഒഴിവാക്കി പകരം സവര്‍ക്കറെ ഉള്‍പ്പെടുത്തി എന്നാണ് ആക്ഷേപം. സവര്‍ക്കറുടെ വേഷം ധരിക്കാന്‍ നിര്‍ദേശം നല്‍കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും സ്കൂളിലേക്കു മാര്‍ച്ച് നടത്തിയത്.

യുവജന സംഘടനകള്‍ പ്രിന്‍സിപ്പാളിനെ നേരില്‍ കണ്ടും പരാതി അറിയിച്ചു. അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും തുടർ നടപടി സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കുമെന്നും മറുപടി ലഭിച്ചു. വിദ്യാര്‍ഥികളെ അണിയിച്ചൊരുക്കിയതിനു പിന്നാലെ സംഭവം ശ്രദ്ധയില്‍പ്പെട്ട ഒരു അധ്യാപകന്‍ സവര്‍ക്കര്‍ എന്നെഴുതിയ പേര് അഴിച്ചു മാറ്റിയ ശേഷം കുട്ടിയെ റാലിയില്‍ പങ്കെടുപ്പിക്കുകയായിരുന്നു.

English Summary: Protest Against Malappuram School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA