‘ശ്രീലങ്കയിൽ വന്നതിന് നന്ദി സർ, താങ്കൾ ശരിക്കും സൂപ്പർ സ്റ്റാർ തന്നെ’; മമ്മൂട്ടിയോട് ജയസൂര്യ

Sanath Jayasuriya, Mammootty | Photo: Twitter, @Sanath07
സനത് ജയസൂര്യ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തുന്നു. (Photo: Twitter, @Sanath07)
SHARE

കൊളംബോ ∙ ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസിഡറുമായ സനത് ജയസൂര്യയും നടൻ മമ്മൂട്ടിയും തമ്മിൽ കൊളംബോയിൽ കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ സർക്കാർ പ്രതിനിധിയായ ജയസൂര്യയെത്തി കാണുകയായിരുന്നു. ജയസൂര്യയാണ് സമൂഹമാധ്യമങ്ങളിലൂടെ കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്.

‘‘മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു. സർ, താങ്കൾ യഥാർഥ സൂപ്പർ സ്റ്റാർ തന്നെ. ശ്രീലങ്കയിൽ വന്നതിനു നന്ദി. എല്ലാ ഇന്ത്യൻ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദർശിക്കാനും ആസ്വദിക്കാനും സ്വാഗതം ചെയ്യുന്നു’– മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സഹിതം കൂടിക്കാഴ്ചയ്ക്കു പിന്നാലെ ജയസൂര്യ ട്വീറ്റ് ചെയ്തു.

എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. ബുധനാഴ്ച ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനെയുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കും.

English Summary: Sanath Jayasuriya meets Actor Mammootty  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}