‘യോഗി ഹനുമാന്റെ അവതാരം’; ഷാഹി മസ്ജിദിൽ‌ ജന്മാഷ്ടമി പ്രാര്‍ഥനയ്ക്ക് അനുമതി തേടി കത്ത്

yogi
യോഗി ആദിത്യനാഥ് (ഫയൽ ചിത്രം)
SHARE

ലക്നൗ ∙ മഥുര ഷാഹി മസ്ജിദ് ഈദ്ഗാഹിനുള്ളില്‍ ജന്മാഷ്ടമി പ്രാര്‍ഥന നടത്താന്‍ അനുമതി തേടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തത്തില്‍ കത്തെഴുതി ഹിന്ദു സംഘടന‍. അഖില ഭാരത ഹിന്ദു മഹാസഭാ ട്രഷറര്‍ ദിനേശ് ശര്‍മയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. യോഗി ആദിത്യനാഥിനെ ‘ഹിന്ദു ദൈവമായ ഹനുമാന്റെ അവതാരം’ എന്നും ശര്‍മ കത്തില്‍ വിശേഷിപ്പിക്കുന്നു.

സാധാരണക്കാരായ ബ്രിജ്‌വാസികളോടൊപ്പം ചേര്‍ന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കണമെന്ന് ആഗ്രഹമുണ്ടെന്നാണ് എബിഎച്ച്എം ട്രഷറര്‍ ദിനേശ് ശര്‍മയുടെ വാദം. കത്ര കേശവദേവ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നതെന്നും അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഹർജികള്‍ കോടതിയില്‍ നിലനില്‍ക്കെയാണ് കത്ത്.

മുഖ്യമന്ത്രി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ദിനേശ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് മൂന്നിന് ഇതേ ആവശ്യം കോടതിക്കു മുന്നിലും എത്തിയിരുന്നെങ്കിലും അപേക്ഷ തള്ളിയിരുന്നു.

English Summary: ABHM leader writes to CM in blood, seeks nod for prayers at Mathura’s Shahi Eidgah Mosque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}