രാജസ്ഥാനിലെ ദലിത് ബാലന്റെ മരണം: കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

Chandrashekhar Azad | File Photo: ANI, Twitter
ചന്ദ്രശേഖർ ആസാദ് (ഫയൽ ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

ജോധ്പുർ∙ അധ്യാപകന്റെ മർദനമേറ്റു കൊല്ലപ്പെട്ട ദലിത് ബാലന്റെ കുടുംബത്തെ കാണാൻ പോകുകയായിരുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ജോധ്പുർ വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ ജലോറിലേക്ക് പോകുന്നതിനിടെയാണ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഉയർന്ന ജാതിക്കാർ ഉപയോഗിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് ചായിൽ സിങ് (40) എന്ന അധ്യാപകന്റെ മർദനത്തിനിരയായ ഇന്ദ്രകുമാർ മേഘ്‌വാൽ (9) ആണ് മരിച്ചത്. ജൂലൈ 20നാണ് മർദനമേറ്റത്. അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഓഗസ്റ്റ് 15ന് മരിച്ചു. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതക കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

English Summary: Bhim Army Chief Detained In Rajasthan, Wanted To Meet Family Of Dalit Child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}