ധനമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയും ഭാര്യയും സഞ്ചരിച്ച കാര്‍ തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു

kn-balagopal-private-secretary-accident
ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും ഭാര്യയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ചപ്പോൾ
SHARE

തെങ്കാശി∙ ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും ഭാര്യയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച വൈകിട്ട് 5ന് തെങ്കാശി ജില്ലയിലെ സാമ്പുവര്‍ വടകരയ്ക്ക് സമീപത്തുവച്ചായിരുന്നു അപകടം.

ചുരണ്ടയിലെ സൂര്യകാന്തി പൂ പാടം കണ്ടു മടങ്ങുന്ന വഴിക്കു കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും ധനകാര്യ മന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ സുരേഷ്(52), സുരേഷിന്റെ ഭാര്യ മിനി (51), സുഹൃത്തുക്കളായ ദീപു (50), ബിജു(52), കോട്ടയം സ്വദേശി പ്രശാന്ത്(49) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

സുരേഷിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ബാക്കിയുളളവരുടെ കൈയ്ക്കും കാലിനുമാണ് പരുക്ക്. പരുക്കേറ്റവരെ തെങ്കാശി ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

English Summary: Car of Finance Minister's Additional Private Secretary Met With an Accident in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA