ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യാവിരുദ്ധ ഉള്ളടക്കങ്ങളുമായി പ്രവർത്തിച്ചിരുന്ന 8 യൂട്യൂബ് ചാനലുകൾക്ക് വിലക്ക്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് ഐടി ചട്ടം 2021 അനുസരിച്ച് വിലക്ക് ഏർപ്പെടുത്തിയത്. ഒരു ഫെയ്സ്ബുക് അക്കൗണ്ടിനും രണ്ടു ഫെയ്സ്ബുക് പോസ്റ്റുകൾക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ 8 യൂട്യൂബ് ചാനലുകൾക്കുമായി ആകെ 114 കോടിയിലേറെ വ്യൂവർഷിപ്പും 85 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സും ഉണ്ടായിരുന്നതായി മന്ത്രാലയം അറിയിച്ചു. ഇന്ത്യാവിരുദ്ധ ഉള്ളടക്കത്തോടൊപ്പം വ്യാജ അവകാശവാദങ്ങളും ഈ യൂട്യൂബ് ചാനലുകൾ നൽകിയിരുന്നു. ഏഴു ഇന്ത്യൻ യൂട്യൂബ് ചാനലുകളും ഒരു പാക്കിസ്ഥാനി ചാനലിനുമാണു വിലക്ക്.

വിലക്കിയ യൂട്യൂബ് ചാനലുകൾ

ലോക്തന്ത്ര ടിവി ( Loktantra Tv), യു ആൻഡ് വി ടിവി (U&V TV), എഎം റാസ്‌വി (AM Razvi), ഗൗരവ്ശാലി പവൻ മിതിലാഞ്ചൽ (Gouravshali Pawan Mithilanchal), സീടോപ്പ്5ടിഎച്ച് (SeeTop5TH), സർക്കാരി അപ്ഡേറ്റ് (Sarkari Update), സബ് കുച്ച് ദേഖോ (Sab Kuch Dekho), ന്യൂസ് കി ദുനിയ (News ki Dunya). ന്യൂസ് കി ദുനിയ ആണ് പാക്കിസ്ഥാൻ ചാനൽ. ലോക്തന്ത്ര ടിവിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടും മരവിപ്പിച്ചവയിൽപ്പെടുന്നു.

English Summary: Ministry of I&B blocks 8 YouTube channels for spreading disinformation related to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com