ADVERTISEMENT

ചേർത്തല∙ പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രത്തിൽ വെടിക്കെട്ടിനു സൂക്ഷിച്ചിരുന്ന കതിനയ്ക്കും കരിമരുന്നിനും തീപിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ മൂന്നാമത്തെയാളും മരിച്ചു. പാണാവള്ളി വാലുമ്മേൽ സ്വദേശി വിഷ്ണു (22) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. സംഭവദിവസം മുതൽ ഇവിടെ ചികിത്സയിലായിരുന്നു. വെൽഡിങ് പെയിന്റ് ജോലിക്കാരനായിരുന്നു വിഷ്ണു.

പാണാവള്ളി പഞ്ചായത്ത് 17–ാം വാർഡ് വാലുമ്മേൽ രാജേഷ് (41), 7–ാംവാർഡ് മറ്റത്തിൽ എം.പി.തിലകൻ (60) എന്നിവരാണ് നേരത്തെ മരിച്ചത്. ഈ മാസം 8നാണ് അപകടമുണ്ടായത്.

English Summary: One more died in Panavally Temple Fireworks explosion 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com