'റുഷ്ദി രക്ഷപ്പെട്ടെന്നു കേട്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു': കുലുക്കമില്ലാതെ പ്രതി ഹാദി

Salman Rushdie (Photo by Kenzo TRIBOUILLARD / AFP)
സൽമാൻ റഷ്ദി (Photo by Kenzo TRIBOUILLARD / AFP)
SHARE

ന്യൂയോര്‍ക്ക്∙ ഇന്ത്യന്‍ വംശജനായ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദി തന്റെ ആക്രമണത്തില്‍നിന്ന് ജീവനോടെ രക്ഷപ്പെട്ടുവെന്നത് ആശ്ചര്യപ്പെടുത്തിയെന്ന് പ്രതി ഹാദി മതാര്‍. ''റുഷ്ദി രക്ഷപ്പെട്ടുവെന്ന് കേട്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി.''- ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ വിഡിയോ അഭിമുഖത്തില്‍ ഇരുപത്തിനാലുകാരനായ ഹാദി മതാര്‍ പറഞ്ഞു.

1989ല്‍ ഇറാനിലെ പരമോന്നത നേതാവ് അയത്തുള്ള ഖുമൈനി, റുഷ്ദിയെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു പുറപ്പെടുവിച്ച ഫത്‌വയാണോ ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായിട്ടില്ല. അയത്തുള്ളയെ താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വലിയ മനുഷ്യനാണെന്നും മാത്രമാണ് പറയാന്‍ ആഗ്രഹിക്കുന്നതെന്നു മതാര്‍ പറഞ്ഞു. ''റുഷ്ദിയുടെ 'സേറ്റാനിക് വേഴ്‌സസ്' എന്ന നോവലിന്റെ കുറച്ചു പേജുകള്‍ വായിച്ചിട്ടുണ്ട്. ഞാന്‍ അയാളെ ഇഷ്ടപ്പെടുന്നില്ല. അയാള്‍ നല്ല മനുഷ്യനല്ല. ഇസ്​ലാമിനെയും അവരുടെ വിശ്വാസങ്ങളെയും ആക്രമിച്ചയാളാണ്.'' - ഹാദി മതാര്‍ പറഞ്ഞു.

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മതാര്‍ പറഞ്ഞു. റുഷ്ദി ചടങ്ങിനെത്തുമെന്ന് അറിഞ്ഞത് ട്വിറ്ററിലൂടെയാണ്. ആക്രമണത്തിന് ഒരു ദിവസം മുന്‍പ് ബസിലാണ് സ്ഥലത്തേക്ക് എത്തിയത്. അവിടെത്തി ഒന്നും ചെയ്യാതെ കുറേസമയം വെറുതേ നടന്നുവെന്നും ന്യൂജഴ്‌സി സ്വദേശിയായ മതാര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 12-നാണ് ന്യൂയോര്‍ക്കിലെ ഷട്ടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ ഹാദി മതാര്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. വെന്റിലേറ്ററില്‍നിന്ന് അദ്ദേഹത്തെ നീക്കി.

English Summary: Salman Rushdie Attacker Says "Surprised" Author Survived: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA