ADVERTISEMENT

കോട്ടയം ∙ 37 വർഷങ്ങൾക്കു മുൻപ് മകൾ അപകടത്തിൽ മരിച്ച അതേ സ്ഥലത്തുണ്ടായ അപകടത്തിൽ പിതാവ് മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വ്യാഴാഴ്ച രാത്രി 9.10ന് എംസി റോഡിൽ തെള്ളകം ജംക്‌ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് തെള്ളകം ഹോളിക്രോസ് സ്കൂളിനു സമീപം മ്യാലിൽ എം.കെ.ജോസഫ് (77) മരിച്ചത്. റിട്ട.സർവേ സൂപ്രണ്ടും ജോയ്സ് ലോഡ്ജ് ഉടമയുമാണ്.

വീട്ടിൽനിന്ന് കാരിത്താസ് ജംക്‌ഷനിലെ ലോഡ്ജിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. തൃശൂർ–പത്തനാപുരം സൂപ്പർഫാസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

1985ൽ ജോസഫിന്റെ നാലു വയസ്സുകാരി മകൾ ജോയ്സ് റോഡ് കടക്കുന്നതിനിടെ കാറിടിച്ചാണു മരിച്ചത്. വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ഇവിടെ അപകടങ്ങൾ പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. ജോസഫ് ഉൾപ്പെടെ ഏഴു പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. ജോസഫിന്റെ ഭാര്യ: ത്രേസ്യാമ്മ (റിട്ട. നഴ്സിങ് സൂപ്രണ്ട്, മെഡിക്കൽ കോളജ്). മറ്റു മക്കൾ: ജയ്സൻ (ബെംഗളൂരു), ജയ (യുഎസ്).

kottayam-ksrtc-accident-death-1
എംസി റോഡിൽ തെള്ളകം ജംക്‌ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം

English Summary: Father Died in an Accident at the Place Where His Daughter Died in an Accident 37 years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com