അഗളി (പാലക്കാട്) ∙ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴിക്കടുത്ത് മുതലത്തറയിൽ രാമദാസ് (പെരിയസ്വാമി- 45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ പുഴയിൽനിന്നും വെള്ളമെടുത്ത് മടങ്ങുന്നതിനിടെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു.
ആനയുടെ ചിന്നംവിളി കേട്ട് ഊരിലുള്ളവർ ഓടിയെത്തിയപ്പോഴേക്കും രാമദാസ് മരിച്ചു. രാമദാസിന്റെ തല ആന ചവിട്ടിയരച്ചിരുന്നു. വനപാലകരും അഗളി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ 27ന് പ്ലാമരത്തിനടുത്ത് വീട്ടിലെത്തിയ കാട്ടാന വീട്ടമ്മയെ ചവിട്ടിക്കൊന്നിരുന്നു.
English Summary: One Died in Wild Elephant Attack at Attappadi