ഒരുവർഷം ക്ലർക്ക്, ഇനി ഗസറ്റഡ്; പഴ്സനൽ സ്റ്റാഫിന്റെ ശമ്പളം കൂട്ടി മന്ത്രി ശിവൻകുട്ടി

V Sivankutty
വി.ശിവൻകുട്ടി
SHARE

തിരുവനന്തപുരം ∙ വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസിലെ പഴ്സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. അഡിഷനൽ പിഎ തസ്തികയിൽ ജോലി ചെയ്തുവന്ന പി.എസ്.ആനന്ദിനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന കെ.സന്തോഷ് കുമാറിനെ അഡിഷനൽ പിഎയായും തസ്തിക പുനർനിർണയിച്ചു.

ഇതോടെ ആനന്ദിന്റെ ശമ്പളം 60,000 രൂപയിൽനിന്ന് 75,500 രൂപയായി ഉയരും. ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന്റെ ശമ്പളം 40,000 രൂപയിൽ 60,000 രൂപയായി ഉയരും. ശമ്പളം ഉയർന്നതോടെ ഇരുവരുടെയും പെൻഷനും ആനുപാതികമായി വർധിക്കും.

അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയുടേതാണ്. അഡിഷനൽ പിഎയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ സെക്‌ഷൻ ഓഫിസറുടേതാണ്. പഴ്സനൽ സ്റ്റാഫിൽ ക്ലർക്കായി കയറിയ സന്തോഷ് കുമാറിന്, ഒരു വർഷം കൊണ്ടാണ് ഗസറ്റഡ് തസ്തികയായ അഡിഷനൽ പിഎ പോസ്റ്റു ലഭിച്ചത്.

ഈ മാസം 17നാണ് പൊതുഭരണ വകുപ്പ് ഇരുവരുടെയും ശമ്പളവും തസ്തികയും ഉയർത്തി ഉത്തരവിറക്കിയത്. ഓഗസ്റ്റ് രണ്ടിനു വി.ശിവൻകുട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണവകുപ്പിന്റെ തീരുമാനം. പഴ്സനൽ സ്റ്റാഫുകളുടെ നിയമന അധികാരിയായ മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ച ശേഷമാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

ശമ്പള സ്കെയിൽ:

∙ ക്ലർക്ക്: 31,100- 66,800
∙ അഡിഷണൽ പിഎ: 50,200 - 1,05,300
∙ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 63700- 1,23,700

English Summary: Promotion and Salary Hike for Personal Staffs of Minister V Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA