ADVERTISEMENT

കോട്ടയം∙ കേരള ജനപക്ഷം നേതാവ് പി.സി. ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു റെയ്ഡ്. നടൻ ദിലീപിന്റെ സഹോദരനുമായി മകൻ ഷോൺ ജോർജ് സംസാരിച്ചതിന്റെ പേരിലാണ് റെയ്ഡ് എന്ന് പി.സി. ജോർജ് അറിയിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ്.

അതിജീവിതയ്ക്കെതിരെ പ്രചാരണം നടത്താൻ വ്യാജ വാട്സാപ് ഗ്രൂപ്പ് നിർമിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പ്രചരിച്ച വാട്സാപ് സന്ദേശങ്ങളാണ് അന്വേഷിക്കുന്നത്. ഷോൺ ജോർജിന്റെ നമ്പറിൽനിന്നുള്ള സന്ദേശങ്ങളെക്കുറിച്ചാണ് അന്വേഷണം.

English Summary: Crime Branch raid in PC George's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com