ADVERTISEMENT

തിരുവനന്തപുരം∙ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തിൽ സര്‍ക്കാരിന്‍റെ അഭിപ്രായം മാറിയതില്‍ സന്തോഷമെന്ന് സമസ്ത പ്രതികരിച്ചു. ഇനിയും പലതും തിരുത്താനുണ്ട്. 30ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യങ്ങൾ സംസാരിക്കുമെന്നും സമസ്ത നേതാക്കൾ അറിയിച്ചു. 

അതേസമയം, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള കരടു രേഖയില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വിദ്യാഭ്യാസം സംബന്ധിച്ച നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തിയിരുന്നു. ആരെയും ഒന്നും അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയത്.

English Summary: Samastha on gender neutral uniform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com