ADVERTISEMENT

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട ഹർജി മൂന്നംഗ ബെഞ്ചിനു വിട്ട് സുപ്രീം കോടതി. വിഷയം വിദഗ്ധ സമിതി പരിശോധിക്കുന്നതാകും ഉചിതമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അറിയിച്ചു. 

ഒരു ജനാധിപത്യ രാജ്യത്തു പൂർണ അധികാരം വോട്ടർമാർക്കാണെന്നും പാർട്ടികളെയും സ്ഥാനാർഥികളെയും തിരഞ്ഞെടുക്കുന്നത് വോട്ടർമാരാണെന്നും നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നും കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ സൗജന്യ വാഗ്ദാനങ്ങളല്ല ജനങ്ങൾക്കുള്ള ക്ഷേമ നടപടികളാണെന്നാണ് ചില രാഷ്ട്രീയ പാർട്ടികൾ വാദിച്ചത്.

ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ അവസാന പ്രവൃത്തി ദിനമാണെന്നിരിക്കെ ലൈവ് സ്ട്രീമിങ്ങായാണ് ഹർജി പരിഗണിച്ചത്. നാഷനൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ വെബ് പോർട്ടൽ വഴി ഇന്നു രാവിലെ 10.30 മുതൽ ഹർജികൾ പരിഗണിക്കുന്നത് തൽസമയം സംപ്രേക്ഷണം ചെയ്തിരുന്നു. 

English Summary: 'Extensive hearing required': Supreme Court refers freebies matter to a 3-judge bench

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com