ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി എന്ന പദവി പ്രത്യേക വെല്ലുവിളി അല്ലെന്ന് എം.വി.ഗോവിന്ദൻ. വർഗീയത അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് യഥാർഥ വെല്ലുവിളികൾ. മന്ത്രിസഭയിലെ മാറ്റം പാർട്ടി ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു നല്ല തിരിച്ചുവരവുണ്ടാകും. പാർട്ടിക്ക് വിധേയമായി മുഖ്യമന്ത്രിയും പാർട്ടിയുടെ ഭാഗമായി സെക്രട്ടറിയും മുന്നോട്ടുപോകും. മന്ത്രിമാർ മോശമെന്ന് പാർട്ടി പറഞ്ഞിട്ടില്ല. തിരുത്തലുകൾ ആവശ്യമുണ്ട്. അതു നടപ്പാക്കും. സിപിഐ സമ്മേളനങ്ങളിലെ വിമർശനങ്ങൾ ആരോഗ്യപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗവർണറുടെ നിലപാട് ഭരണഘടനാപരവും ജനാധിപത്യപരവുമാകണം. ഇത്തരം പ്രതിസന്ധികളിൽ പാർട്ടി പിന്നോട്ടുപോകില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ അവസ്ഥ ദയനീയമാണ്. മൃദുഹിന്ദുത്വം കൊണ്ട് കോണ്‍ഗ്രസിന് വര്‍ഗീയതയെ നേരിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: MV Govindan press meet

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com