ദിലീപുമായി ബന്ധപ്പെട്ട വ്യാജ വാട്സാപ് ഗ്രൂപ്പ്; ഷോൺ ജോർജിനെ ചോദ്യം ചെയ്യും

shone-george
ഷോണ്‍ ജോര്‍ജ്
SHARE

കോട്ടയം∙ ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന് വരുത്തിത്തീർക്കാർ വ്യാജ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജിനെ ചോദ്യം ചെയ്യും. നാളെ കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി ഓഫിസിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. കേസിൽ കഴിഞ്ഞ വ്യാഴാഴ്ച ഷോണിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. 

പരിശോധനയിൽ ടാബും മൂന്ന് മൊബൈല്‍ ഫോണുകളും പെൻഡ്രൈവും അഞ്ച് സിം കാര്‍ഡുകളും പിടിച്ചെടുത്തെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. ദിലീപുമായി അടുത്ത ബന്ധമുണ്ട്. സഹോദരന്‍ അനൂപുമായി വലിയ പരിചയമില്ലെന്നും താനായിട്ട് ഒരു വാട്സാപ് ഗ്രൂപ്പും തുടങ്ങിയിട്ടില്ലെന്നും ഷോൺ വ്യക്തമാക്കി. ഈ കേസിൽ പൊലീസ് അന്വേഷിക്കുന്ന ഫോൺ നഷ്ടപ്പെട്ടതായി 2019 ൽ തന്നെ പരാതി നൽകിയിരുന്നതായി പി.സി. ജോർജും വ്യക്തമാക്കി.

English Summary: Crime branch to question Shone George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA