ADVERTISEMENT

കൊച്ചി∙ മണിക്കൂറുകൾ തോരാതെ പെയ്ത മഴയിൽ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. എംജി റോഡ്, കലൂർ, പനമ്പള്ളി നഗർ, തമ്മനം ഭാഗങ്ങളിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറി. വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം, കൊച്ചി – മധുര ദേശീയപാതയിലെ പുത്തന്‍കുരിശ് വരിക്കോലി തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.

kaloor-stadium-water-3001
കലൂർ സ്റ്റേഡിയത്തിനു മുൻപിൽ വെള്ളക്കെട്ട് രൂപപെട്ടപ്പോൾ. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

2018ൽ വെള്ളം കയറാത്ത ഇടങ്ങളിലും വെള്ളം കയറി. പാലാരിവട്ടം, തമ്മനം പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിൽ മുങ്ങി. കലൂരിലെ കോടതി കോംപ്ലക്സിന്റെ താഴത്തെ നിലയിൽ വെള്ളം കയറി. ഹൈക്കോടതി സിറ്റിങ് 10 മണിക്ക് പകരം 11.30നാണ് തുടങ്ങുക.

kochi-mg-road-3002
എംജി റോഡ് മെട്രോ സ്റ്റേഷനു മുൻപിലെ വെള്ളക്കെട്ട്. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

കത്രിക്കടവില്‍ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കത്രിക്കടവില്‍നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയിലാണ് മരം വീണത്. സമീപത്തെ കെട്ടിടത്തിന്റെ ഒരു ഭാഗവും തകര്‍ന്നു. പുലര്‍ച്ചെ നാല് മണി മുതല്‍ കൊച്ചി നഗരത്തില്‍ കനത്ത മഴയാണ് പെയ്തത്‌.

kochi-mg-road-3001
എംജി റോഡിലെ വെള്ളക്കെട്ട്. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും കനത്ത മഴയാണ്. കോട്ടയത്ത് 155 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ശബരിമല വനത്തിലെ ഉരുൾപൊട്ടൽ കാരണം പമ്പയിൽ ജലനിരപ്പ് കൂടി. കക്കാട്ടാറ്റിലും, അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു.

അപ്പർ കുട്ടനാടൻ മേഖലകളിൽ ജലനിരപ്പ് ഉയരുകയാണ്. വീടുകളിൽ വെള്ളം കയറി. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.

English Summary: Waterlogging at Kochi In Heavy Rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com