കോമൺവെൽത്ത് ഗെയിംസ്: എൽദോസ് പോളിന് 20 ലക്ഷം, വെള്ളി നേടിയവർക്ക് 10 ലക്ഷം

eldhose-aboobacker-1248
എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ കോമൺവെൽത്ത് ഗെയിംസില്‍ സ്വർണം നേടിയ മലയാളികൾക്കു സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി നേടിയവർക്ക് 10 ലക്ഷം രൂപയും നൽകും. മന്ത്രിസഭാ യോഗത്തിന്റെതാണു തീരുമാനം. ചെസ് ഒളിംപ്യാഡ് ജേതാക്കൾക്കും സമ്മാനം പ്രഖ്യാപിച്ചു. നിഹാൽ സരിന് 10 ലക്ഷം രൂപയും എസ്.എൽ.നാരായണന് അഞ്ചു ലക്ഷം രൂപയും നൽകും. വിജയികൾക്ക് സർക്കാർ ജോലിയും നൽകും.

പുരുഷ ട്രിപ്പിൾ‌ ജംപിൽ സ്വർണം നേടിയ എൽദോസ് പോൾ, വെള്ളി നേടിയ അബ്ദുല്ല അബൂബക്കർ, പുരുഷ ലോങ്ജംപിൽ വെള്ളി നേടിയ എം.ശ്രീശങ്കർ, ബാഡ്മിന്റൻ ടീം ഇനത്തിൽ വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവും നേടിയ ട്രീസ ജോളി, പുരുഷ ഹോക്കിയിൽ വെള്ളി നേടിയ പി.ആർ.ശ്രീജേഷ് എന്നിവരാണ് കോമൺവെൽത്ത് ഗെയിംസിലെ മലയാളി മെഡൽ ജേതാക്കൾ‌. 

English Summary: Kerala Government announces cash awards for winners in Commonwealth Games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA