ADVERTISEMENT

തിരുവനന്തപുരം∙ ടിപി കേസിലെ പ്രതികൾ പരോളില്‍ പുറത്തിറങ്ങിയപ്പോൾ മറ്റു കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കൊടി സുനി വിയ്യൂർ ജയിലിൽനിന്ന് 2018 നവംബറിൽ പുറത്തിറങ്ങിയപ്പോൾ കണ്ണൂർ കൂത്തുപറമ്പ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി. മനോജ് കുമാറിന് കോവിഡ് കാലത്ത് പ്രത്യേക പരോൾ ലഭിച്ചപ്പോൾ വയനാട് പടിഞ്ഞാറ്റെത്തറ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായെന്നും കെ.കെ.രമയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

തടവുകാർക്ക് ഒരു വർഷം 60 ദിവസത്തെ സാധാരണ അവധിക്കും ഒരു തവണ പരമാവധി 45 ദിവസത്തെ അടിയന്തര അവധിക്കും അർഹതയുണ്ട്. ഉറ്റബന്ധുക്കളുടെ വിവാഹം, മരണം, രോഗാവസ്ഥ എന്നീ സമയങ്ങളിൽ പരിശോധന നടത്തിയാണ് അടിയന്തര അവധി അനുവദിക്കുന്നത്. കോവിഡ് കാലത്ത് തടവുകാരുടെ സുരക്ഷ മുൻനിർത്തി 2020 മാർച്ച് മുതൽ 2021 ഒക്ടോബർവരെയും പിന്നീട് സുപ്രീംകോടതി നിർദേശം അനുസരിച്ച് 2022 മേയ്‌വരെയും പ്രത്യേക അവധി അനുവദിച്ചിരുന്നു.

ടിപി കേസ് പ്രതികൾക്ക് അനുവദിച്ച പരോൾ (2016 മുതൽ)

∙ കുഞ്ഞനന്തൻ - 255 ദിവസം (2020ൽ മരണപ്പെട്ടു)

∙ കെ.സി.രാമചന്ദ്രൻ - 280 ദിവസം

∙ ടി.കെ.രജീഷ് - 175 ദിവസം

∙ മനോജൻ-257 ദിവസം

∙ സിജിത്ത് -270 ദിവസം

∙ മുഹമ്മദ് ഷാഫി - 105 ദിവസം

∙ ഷിനോജ് - 155 ദിവസം

∙ കൊടി സുനി - 60 ദിവസം

∙ മനോജ് കുമാർ - 180 ദിവസം

∙ അനൂപ് - 175 ദിവസം

∙ റഫീഖ് - 189 ദിവസം

English Summary: While the Accused in TP Murder Case Were out on Parole, They Were Accused in Other Cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com