മോദി സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം അദാനി ഓഹരികളിൽ നിക്ഷേപിക്കുന്നതു സുരക്ഷിതമാണെന്നു കരുതുന്നവർ ഏറെ. അദാനി ഗ്രൂപ്പിന്റെ കടം അപകടകരമായി ഉയരുന്നുവെന്നും കമ്പനികൾ വളരുന്നതു കടത്തിന്മേലാണെന്നുമുള്ള വാർത്തകൾ പരക്കുന്നതും അതു വിപണിയിൽ ചർച്ചയാകുന്നതും ഇതാദ്യമായല്ല. പക്ഷേ അദാനി കമ്പനികളിലെ നിക്ഷേപകർ ‘കൂൾ’ ആണ്. കമ്പനി കടത്തിലാണെങ്കിൽ പിന്നെങ്ങനെ അദാനി ലോക കോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തെത്തി?
HIGHLIGHTS
- ഓഹരി വിപണികൾ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ദിവസവും അദാനി ഓഹരികൾക്ക് നേട്ടം
- അദാനി കമ്പനികൾക്ക് ശക്തമായ അടിത്തറയില്ലെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസി; യാഥാർഥ്യമെന്ത്?
- കടത്തിലാണെങ്കിൽ അദാനിയെങ്ങനെ ലോക കോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തെത്തി?