ADVERTISEMENT

നിലമ്പൂർ (മലപ്പുറം) ∙ സർക്കാർ സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾ പൊതുനിരത്തിൽ ഏറ്റുമുട്ടി. സ്കൂളിലെ ഓണാഘോഷം കഴിഞ്ഞു മടങ്ങവെയാണ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ തല്ലിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

നിലമ്പൂരിലെ മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കൂട്ടത്തല്ലുണ്ടാക്കിയത്. ഒരാഴ്ച മുൻപാണ് പ്ലസ് വൺ ക്ലാസ് തുടങ്ങിയത്. ഓണാഘോഷത്തിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് വരാന്‍ പാടില്ലെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ചില വിദ്യാർഥികൾ ഇതു പാലിക്കാതിരുന്നതാണ് സംഘർഷത്തിൽ കലാശിച്ചത്.

നിലമ്പൂരിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ സിസിടിവി ദൃശ്യം
നിലമ്പൂരിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ സിസിടിവി ദൃശ്യം

സംഘർഷമുണ്ടായേക്കുമെന്ന സൂചനയെത്തുടർന്ന് ഓണാഘോഷം കഴിഞ്ഞ്, വൈകിട്ട് 3.30ന് പ്ലസ് വൺ വിദ്യാർഥികളുടെ ക്ലാസ് വിട്ടു. അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ ജനതപ്പടി ബസ് സ്റ്റാൻഡ് വരെ ഇവരെ അനുഗമിച്ചു. പ്രശ്നമില്ലെന്ന് കണ്ടതിനെ തുടർന്ന് ഇവർ മടങ്ങി.

ഇതിനുപിന്നാലെ പ്ലസ് ടു വിദ്യാർഥികൾ എത്തി അടി തുടങ്ങുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥികളെ വഴിയിലൂടെ ഓടിച്ചിട്ട് തല്ലി. പൊലീസെത്തി ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

English Summary: Students Clash in Nilambur During Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com