ADVERTISEMENT

കൊച്ചി∙ മദ്യനിരോധന ദിവസം (ഡ്രൈഡേ) മൊബൈൽ ബാർ നടത്തിയ സ്ത്രീ പിടിയിൽ. മദ്യശാലകൾ പ്രവർത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളിൽ മദ്യം പെഗ് ആയി ഗ്ലാസിൽ ഒഴിച്ച് കച്ചവടം നടത്തുന്ന രേഷ്മ(37) എന്ന യുവതിയാണ് പിടിയിലായത്. എറണാകുളം മാർക്കറ്റ് കനാൽ റോഡിൽ മദ്യ വിൽപന ഇല്ലാത്ത ദിവസം ഇവർ മദ്യക്കുപ്പികളും ഗ്ലാസും ബാഗിൽ വച്ച് ആവശ്യക്കാർക്ക് ഒഴിച്ചു കൊടുത്തു കച്ചവടം ചെയ്യുകയായിരുന്നു.

ആവശ്യക്കാരെ ഫോൺ വിളിച്ചു വരുത്തിയും പ്രതി മദ്യം നൽകിയിരുന്നു. കുറച്ചു ദിവസമായി പൊലീസ് ഇവരുടെ പ്രവർത്തികൾ നിരീക്ഷിച്ചു വരികയായിരുന്നു. സെപ്റ്റംബർ ഒന്നിന് ഇവരെ നിരീക്ഷിച്ച പൊലീസ് കയ്യോടെ പിടികൂടി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ പ്രിൻസിപ്പൽ എസ്‌ഐ കെ.പി.അഖില്‍, എഎസ്ഐ സിന്ധു, സിവിൽ പൊലീസ് ഓഫിസർ ബേസിൽ എന്നിവരും ഉണ്ടായിരുന്നു.

English Summary: Woman selling liquor on dry day caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com