ADVERTISEMENT

തിരുവനന്തപുരം ∙ ഏഷ്യയിലെ പരമോന്നത ബഹുമതിയായ മഗ്സസെ പുരസ്കാരം നിരസിച്ചെന്നതു സ്ഥിരീകരിച്ച് മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ.കെ.ശൈലജ. തീരുമാനം താനടക്കമുള്ള പാർട്ടി നേതൃത്വത്തിന്റേതായിരുന്നു. രാഷ്്ട്രീയക്കാർക്ക് ഈ പുരസ്കാരം നൽകുന്നത് പതിവില്ലെന്നും ശൈലജ വ്യക്തമാക്കി.

വ്യക്തിയെന്ന നിലയിലാണു തന്നെ പുരസ്കാരത്തിനു പരിഗണിച്ചത്. പക്ഷേ, താനൊരു രാഷ്ട്രീയ നേതാവാണ്. ആ പശ്ചാത്തലത്തിൽ പാർട്ടിയുമായി കൂടിയാലോചിക്കുകയും പുരസ്കാരം സ്വീകരിക്കേണ്ടെന്ന തീരുമാനം കൈക്കൊള്ളുകയുമായിരുന്നു. ഇക്കാര്യം പുരസ്കാര നിർണയ സമിതിയെ അറിയിച്ചെന്നും അവർ വ്യക്തമാക്കി. 2022ലെ മഗ്സസെ പുരസ്കാരത്തിനാണു ശൈലജയുടെ പേര് നിർദേശിക്കപ്പെട്ടത്.

കോവിഡ്, നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്താണു ശൈലജയെ അവാർഡിനു തിരഞ്ഞെടുത്തത്. കമ്യൂണിസ്റ്റ് വിപ്ലവകാരികളെ കൊന്നുതള്ളിയ ആളാണു മുൻ ഫിലിപ്പീൻസ് പ്രസിഡന്റായിരുന്ന റമൺ മാഗ്സസെയെന്നും, അങ്ങനെയൊരാളിന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കേണ്ടെന്നുമാണ് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുത്തത് എന്നായിരുന്നു റിപ്പോർട്ട്. 

English Summary: KK Shailaja confirms that she rejects Ramon Magsaysay Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com