ADVERTISEMENT

ന്യൂഡൽഹി ∙ കെ.കെ.ശൈലജ മഗ്സസെ പുരസ്കാരം നിരസിച്ചതു പാർട്ടിയുടെ തീരുമാനപ്രകാരമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കേരളത്തിലെ കോവി‍ഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ നേട്ടമാണ്, വ്യക്തിപരമല്ല. കെ.കെ.ശൈലജയെ അവാര്‍ഡിനു പരിഗണിച്ചതു വ്യക്തിയെന്ന നിലയിലാണ്. രാഷ്ട്രീയ നേതാക്കള്‍ക്ക് മഗ്സസെ അവാര്‍ഡ് നല്‍കുന്ന പതിവില്ലെന്നും യച്ചൂരി വിശദീകരിച്ചു.

മഗ്സസെയുടെ രാഷ്ട്രീയവും പുരസ്കാരം നിരസിക്കാൻ കാരണമായി. മഗ്‍സസെ കമ്യൂണിസ്റ്റ് വിരുദ്ധനാണെന്നും യച്ചൂരി വ്യക്തമാക്കി. കോവിഡ്, നിപ്പ എന്നിവയ്ക്കെതിരായ പ്രതിരോധ പ്രവർത്തനം കണക്കിലെടുത്തായിരുന്നു ശൈലജയെ അവാർഡിനു തിരഞ്ഞെടുത്തത്. എന്നാല്‍ അവാർഡ് സ്വീകരിക്കാനാകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു. അവാര്‍ഡ് നിരസിച്ചത് താനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമെന്നു ശൈലജ പിന്നീടു പ്രതികരിച്ചു.

English Summary: Sitaram Yechuri explained why KK Shailaja denied Magsaysay award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com