ADVERTISEMENT

തൊടുപുഴ∙ സിപിഐയിൽ പുരുഷാധിപത്യമാണെന്നും സ്ത്രീകൾക്കു പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ആരോപിച്ച ഇ.എസ്.ബിജിമോളോട് വിശദീകരണം തേടാൻ സിപിഐ ജില്ലാ കൗണ്‍സില്‍ തീരുമാനം. ഏത് സാഹചര്യത്തിൽ ആണ് പ്രസ്താവന എന്ന് വിശദീകരിക്കാനാണ് നിര്‍ദേശം. തന്നെ ജില്ലാ സെക്രട്ടറി ആക്കാനുള്ള പാർട്ടി തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചുവെന്നും സിപിഐയില്‍ പുരുഷാധിപത്യമാണെന്നും ബിജിമോള്‍ ആരോപിച്ചിരുന്നു. നേതാക്കള്‍ പ്രതികരിച്ചിട്ടും ബിജിമോള്‍ പ്രസ്താവന പിന്‍വലിച്ചിരുന്നില്ല. പാർട്ടിയിലെ വനിതാ പ്രവർത്തകരുടെ വികാരമാണ് താന്‍ പങ്കുവച്ചതെന്നായിരുന്നു വിശദീകരണം.

പാർട്ടി നടപടിയെ ഞാൻ ഭയപ്പെടുന്നില്ലെന്നും മരണം വരെ സിപിഐ പ്രവർത്തകയായി തുടരുമെന്നും ബിജിമോൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാർട്ടി വിശദീകരണം ചോദിച്ചാൽ മറുപടി നൽകും. പറയാനുള്ളത് ഇനിയും തുറന്നു പറയും. അതിന്റെ പേരിൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടാൽ സങ്കടമില്ല. പദവികൾക്കു വേണ്ടി ആരോടും യാചിക്കില്ലെന്നും അവർ വ്യക്തമാക്കി.

പൊതുപ്രവർത്തന രംഗത്ത് നല്ല അനുഭവങ്ങൾക്കൊപ്പം ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവയെ നേരിട്ടും പ്രതികരിച്ചുമാണ് ഇതുവരെ എത്തിയത്. ആരോപണങ്ങൾ ഉയർത്തി എന്നെ ഒതുക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഇതൊക്കെ പണ്ടും ഒരുപാട് നേരിട്ടിട്ടുണ്ട്. ഇനിയും നേരിടുമെന്നും അവർ പറഞ്ഞു. 

English Summary: CPI seek explanation from E.S Bijimol on criticism against Idukki district leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com