ADVERTISEMENT

തിരുവനന്തപുരം∙ പേവിഷ വാക്‌സീന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. ഉപയോഗിച്ച വാക്‌സീന്റെയും സീറത്തിന്റെയും കേന്ദ്ര ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ബാച്ച് നമ്പരും ഉള്‍പ്പെടെയാണ് കത്തയച്ചത്. കെഎംഎസ്‌സിഎലിനോട് വീണ്ടും വാക്‌സീന്‍ പരിശോധനയ്ക്കയ്ക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 

കേന്ദ്ര ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം വാക്‌സീന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലാബോറട്ടറിണ്. കേന്ദ്ര ഡ്രഗ്‌സ് ലാബോറട്ടറിയില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സീനും സീറവുമാണ് നായയുടെ കടിയേറ്റ് ആശുപത്രിയിൽ എത്തിയവര്‍ക്കും മരിച്ച 5 പേര്‍ക്കും നല്‍കിയത്. വാക്‌സീന്‍ നല്‍കിയിട്ടും പേവിഷ മരണം സംഭവിച്ചത് സംബന്ധിച്ച് ജനങ്ങളില്‍ ആശങ്കയുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

English Summary: Rabies Vaccine Quality: Minister Veena George write letter to Health Ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com