ADVERTISEMENT

തൃശൂർ∙ നടുറോഡിൽ ഓണം ആഘോഷിച്ച് തൃശൂർ വടക്കേക്കാട് പൊലീസ്. പൊലീസ് സ്റ്റേഷനു മുന്നിലെ റോഡിൽ കസേരകളിയും വടംവലിയും നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വടക്കേക്കാട് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ വാട്സാപ് സ്റ്റാറ്റസിലാണ് ദൃശ്യങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതിനു പിന്നാലെ സ്റ്റാറ്റസ് നീക്കം ചെയ്തു. അതേസമയം, തിരക്കുള്ള റോഡ് ആയിരുന്നില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ വിശദീകരണം.

ഗതാഗതം തടസപ്പെടുത്തി ഓണാഘോഷം നടത്തിയതിന് മലപ്പുറം പരപ്പനങ്ങാടി കോഓപറേറ്റീവ് കോളജിലെ വിദ്യാർഥികൾക്കുനേരെ പൊലീസ് ലാത്തിവിശീയിരുന്നു. 50 ലധികം വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പൊലീസിന്റെ നടുറോഡിലെ ഓണാഘോഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

English Summary: Vadakkekad Police celebrates Onam on Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com