ADVERTISEMENT

കിന്‍ഷാസ ∙ കേരളത്തിലും ഇന്ത്യയിലും മാത്രമല്ല അങ്ങ് ദൂരെ ആഫ്രിക്കൻ രാജ്യമായ കോംഗോയിലുമുണ്ട് പഞ്ചവടിപ്പാലത്തിന്റെ പതിപ്പ്. ഉദ്ഘാടനത്തിനൊപ്പം നടപ്പാലം ഒടിഞ്ഞുവീഴുകയായിരുന്നു. പാലം രണ്ടായി മുറിഞ്ഞു വീണതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

സ്യൂട്ട്ധാരിയായ ഓഫിസർ ഉദ്ഘാടനത്തിനായി ചുവപ്പുനാട മുറിക്കുമ്പോഴാണു പാലം പൊടുന്നനെ തകർന്നുവീണത്. നദിക്കു കുറുകെ കടക്കാൻ നാട്ടുകാരുടെ കൂടി സഹായത്തോടെ നിർമിച്ച ചെറിയ നടപ്പാലമായിരുന്നു. നേരത്തേയുള്ള പാലം അടിക്കടി തകരുന്നതിനാൽ നിർമിച്ചതായിരുന്നു പുതിയ പാലം. താഴേക്കു വീഴുന്നതിനിടെ ഉദ്ഘാടകസംഘത്തിലെ സ്ത്രീയും പുരുഷനും രക്ഷിക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്.

English Summary: Bridge Collapses In Congo During Inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com