‘വളരെ മികച്ച വ്യ‌ക്തി, കഴിവുറ്റ ഭരണാധികാരി’: നരേന്ദ്ര മോദിയെ പുകഴ്ത്തി ഡോണൾഡ് ട്രംപ്

trump-modi
മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo by Mandel NGAN / AFP)
SHARE

ന്യൂജഴ്‌സി∙ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്താണ് താനെന്നു യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റ് ബറാക് ഒബാമ എന്നിവരെക്കാൾ ഇന്ത്യയുമായി അടുത്ത സൗഹൃദം തനിക്കുണ്ടായിരുന്നെന്നും സംശയമുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാമെന്നും ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

‘‘പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി വളരെ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. കഴിവുറ്റ ഭരണാധികാരിയാണ് മോദി. അദ്ദേഹവുമായി വളരെ അടുത്ത വ്യക്തി ബന്ധമാണ് ഞാൻ സൂക്ഷിച്ചിരുന്നത്. വളരെ പ്രയാസമുള്ള ജോലിയാണ് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും വളരെ മികച്ച രീതിയിൽ നിർവ്വഹിക്കാൻ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം’’– ട്രംപ് പറഞ്ഞു.

ഇന്ത്യൻ സമൂഹത്തിൽനിന്നു തനിക്കു ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്നും ട്രംപ് പറഞ്ഞു. 2024ൽ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമോ എന്ന ചോദ്യത്തിനു താൻ സ്ഥാനാർഥിയായി മത്സരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും തീരുമാനം അധികം വൈകാതെ തന്നെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദുർബലമായ സാമ്പത്തിക ഘടനയാണ് ഇപ്പോൾ അമേരിക്കയ്ക്ക് ഉള്ളതെന്നും താൻ അധികാരത്തിൽ എത്തിയാൽ യുഎസ് വീണ്ടും പഴയ പ്രതാപ കാലത്തേക്ക് തിരികെ വരുമെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. തന്റെ സ്ഥാനാർഥിത്വത്തിൽ അമേരിക്കൻ ജനത സന്തോഷിക്കും. തന്റെ സ്ഥാനാർഥിത്വം നിരവധി പേരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

English Summary: Trump Says PM Modi "A Great Guy, Doing A Terrific Job"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA