ADVERTISEMENT

തിരുവനന്തപുരം∙കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരം പട്ടത്ത് എത്തി. രാവിലെ ഏഴിന് വെള്ളായണി ജംക്‌ഷനിൽ നിന്നാണ് യാത്ര തുടങ്ങിയത്. വൈകിട്ട് പട്ടം മുതൽ കഴക്കൂട്ടം വരെയായിരിക്കും പദയാത്ര. അടൂർ ഗോപാലകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, ഡോ.ജി.വിജയരാഘവൻ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം സമരസമിതി നേതാക്കളെയും രാഹുൽ കാണും.

bharat-jodo-rinkuraj-photo
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
bharat-jodo-yatra-tvm34
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽനിന്ന്

ഒരു മണിയോടെ സാമൂഹിക, സാംസ്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം കഴിക്കും. രണ്ടു മണിയോടെ ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യും. കുട്ടികളുമായുള്ള ആശയവിനിമയത്തിനു ശേഷം 3.30 ഓടെ കണ്ണമൂലയിലെ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം സന്ദർശിക്കും. വൈകിട്ട് 4ന് പദയാത്ര പട്ടം ജംക്‌ഷനിൽനിന്ന് പുനരാരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരോടൊപ്പം പത്തനംതിട്ട ജില്ലയിലെ നാലു നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും യാത്രയിൽ പങ്കെടുക്കും. 7 മണിയോടെ പദയാത്ര കഴക്കൂട്ടം അൽസാജ് അങ്കണത്തിൽ സമാപിക്കും. സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

rahul-tvm-rinkuraj
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

English Summary: Rahul Gandhi leading Bharat Jodo Yatra in kerala updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com