മുൻ മന്ത്രി എൻ.എം.ജോസഫ് അന്തരിച്ചു; സംസ്കാരം ബുധനാഴ്ച

Joseph NM
എൻ.എം.ജോസഫ്.ചിത്രം. ജോസ്കുട്ടി പനയ്ക്കൽ
SHARE

കോട്ടയം∙ മുൻ മന്ത്രിയും ജനതാദൾ(എസ്) സംസ്ഥാന പ്രസിഡന്റുമായിരുന്ന പ്രഫ. എൻ.എം.ജോസഫ്(79) അന്തരിച്ചു. ഇന്ന് പുലർച്ചെയോടെ പാലാ മരിയൻ മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ.

ജോസഫ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി 1943 ഒക്ടോബർ 18നാണ് അദ്ദേഹം ജനിച്ചത്. അറിയപ്പെടാത്ത ഏടുകൾ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സർവകലാശാല സെനറ്റ് അംഗം, പാലാ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായിരുന്നു. 1987-91 കാലത്ത് കേരള മന്ത്രിസഭയിൽ വനം മന്ത്രിയായി. 

പി.സി. ജോർജിനെ തോൽപ്പിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽനിന്നാണ് നിയമസഭയിൽ എത്തിയത്. മന്ത്രിയായിരുന്ന എം.പി.വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലാണ് മന്ത്രിസഭയിൽ എത്തിയത്.

ഭാര്യ: എലിസബത്ത് ജോസഫ്. ഒരു മകനും ഒരു മകളും ഉണ്ട് .

English Summary: Former Minister NM Joseph passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}