ADVERTISEMENT

കൊച്ചി∙ ആലുവ–പെരുമ്പാവൂർ റോഡ് തകർന്നതിൽ വിശദീകരണം തേടി ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിശദീകരണം തേടിയത്. ഒരുമാസം മുൻപ് നന്നാക്കിയ റോഡ് തകർന്നത് എങ്ങനെയെന്ന് വിശദീകരിക്കണം. ജില്ലാ കലക്ടറോടും വിജിലൻസിനോടുമാണു റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ധനവകുപ്പ് പ്രത്യേകഫണ്ട് അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയ 17 കിലോമീറ്റര്‍ റോഡിൽ കുഴികൾ രൂപപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ തോട്ടുമുഖം സ്വദേശിയായ എഴുപതുകാരനും കൊച്ചുമകളും തലനാരിഴയ്ക്കാണ് സ്കൂട്ടര്‍ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഈ റോഡില്‍ റീ ടാറിങ് നടത്തിയിട്ട് അഞ്ചു വര്‍ഷത്തിലധികമായി.

English Summary: High Court on Aluva-Perumbavoor Road collapse 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com