ADVERTISEMENT

ന്യൂഡൽഹി∙ നമീബിയയിൽനിന്ന് ഇന്ത്യയിലെത്തിക്കുന്ന ചീറ്റപ്പുലികൾ ഏതൊക്കെ? ആദ്യ വിഡിയോ പുറത്തുവന്നു. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇവയിൽ രണ്ടെണ്ണത്തിന്റെ വിഡിയോ പുറത്തുവിട്ടത്. ഒരു മിനിറ്റ് നീളുന്ന വിഡിയോയിൽ ഇരു ചീറ്റകളും ഒരു മരത്തിനു കീഴിൽ വിശ്രമിക്കുന്ന ദൃശ്യങ്ങളാണുള്ളത്.

പ്രധാനമന്ത്രിയുടെ ജന്മദിനമായ നാളെ നമീബിയിൽനിന്ന് 8 ചീറ്റകളെ ഇന്ത്യയിൽ എത്തിക്കും. മധ്യപ്രദേശിലെ കുനോ–പാൽപുർ ദേശീയോദ്യാനത്തിലാണ് ഇവയെ എത്തിക്കുക. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളുമാണ് സംഘത്തിലുള്ളത്. ഇവയിൽ ഒരു പെൺചീറ്റയും രണ്ടു സഹോദന്മാരും ഉൾപ്പെടുന്നു.

ക്വാറന്റീൻ സൗകര്യങ്ങളിലേക്ക് മൂന്നു ചീറ്റകളെ പ്രധാനമന്ത്രി തുറന്നുവിടുമെന്ന് പ്രോജക്ട് ചീറ്റയുടെ തലവൻ എസ്.പി. യാദവ് പറഞ്ഞു. ‘‘ബാക്കിയുള്ളവയെ പിന്നീടു തുറന്നുവിടും. ഓരോ ചീറ്റയുടെ ദേഹത്തും സാറ്റലൈറ്റ് റേഡിയോ കോളറുകൾ ഘടിപ്പിച്ചിട്ടുണ്ട്. അവയുടെ ജിയോലൊക്കേഷൻ അറിയാൻ വേണ്ടിയാണ്. ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘമുണ്ടാകും. ഇവർ പട്രോളിങ് നടത്തുകയും ചെയ്യും’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ചീറ്റകളെയെത്തിക്കാൻ പ്രത്യേകം സജ്ജീകരിച്ച ബി747 ജംബോ ജെറ്റ് ബുധനാഴ്ച നമീബിയയിൽ എത്തിയിരുന്നു. ഈ വിമാനത്തിന്റെ മുൻഭാഗത്ത് കടുവയുടെ ചിത്രം പെയിന്റ് ചെയ്തിട്ടുണ്ട്. വീണ്ടും ഇന്ധനം നിറയ്ക്കാതെ ഒറ്റപ്പറക്കലിൽ ഇന്ത്യയിലെത്താൻ വേണ്ടിയാണ് ബോയിങ് 747 കാർഗോ വിമാനം അയച്ചതെന്നും യാദവ് അറിയിച്ചു. 1952ൽ ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചിരുന്നു.

English Summary: First Look Of Cheetahs That'll Be Brought From Namibia To India Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com