ADVERTISEMENT

ഹൈദരാബാദ്∙ അഹമ്മദാബാദിലെ മെഡിക്കൽ കോളജ് നരേന്ദ്ര മോദി മെഡിക്കൽ കോളജായി പുനർനാമകരണം ചെയ്തതിൽ പ്രതികരണവുമായി തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വർക്കിങ് പ്രസിഡന്റും വ്യവസായ മന്ത്രിയുമായ കെ.ടി. രാമ റാവു (കെടിആർ). ധനമന്ത്രി നിർമല സീതാരാമന്റെ രീതിക്ക് അനുസരിച്ചാണെങ്കിൽ പുതിയ കറൻസി നോട്ടുകളിൽനിന്ന് ഗാന്ധിജിയെ മാറ്റി പകരം നരേന്ദ്ര മോദിയുടെ ചിത്രം വയ്ക്കുമെന്ന് കെടിആർ ട്വീറ്റ് ചെയ്തു.

‘‘അഹമ്മദാബാദിലെ എൽജി മെഡിക്കൽ കോളജ് നരേന്ദ്ര മോദി മെഡിക്കൽ കോളജ് എന്നു പുനർനാമകരണം ചെയ്തിട്ടുണ്ട്. സർദാർ പട്ടേൽ സ്റ്റേഡിയം നരേന്ദ്ര മോദി സ്റ്റേഡിയമായി പേരു മാറ്റിയിട്ടുണ്ട്. ധനമന്ത്രി നിർമല ജിക്ക് ഒരു വഴി കിട്ടുകയാണെങ്കിൽ പുതിയ കറൻസി നോട്ടുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി ഉൾപ്പെടുത്താൻ റിസർവ് ബാങ്കിനു നിർദേശം നൽകും’’ – കെടിആറിന്റെ ട്വീറ്റ് ഇങ്ങനെ.

ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റുമെന്ന് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി രഘുബർ ദാസ് നേരത്തെ പറഞ്ഞപ്പോൾ, അഹമ്മദാബാദിന്റെ പേര് അദാനിബാദ് എന്നു ആദ്യം മാറ്റാത്തതെന്ത് എന്നായിരുന്നു കെടിആറിന്റെ ചോദ്യം.

English Summary: Gandhi Ji will soon be...: KTR's jibe as Ahmedabad medical college named after PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com