ADVERTISEMENT

കൊല്ലം∙ അഭിഭാഷകയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചടയമംഗലം ഇട്ടിവ തുടയന്നൂർ മംഗലത്ത് വീട്ടിൽ അരവിന്ദാക്ഷൻ – ഷീല ദമ്പതികളുടെ മകൾ ഐശ്വര്യ ഉണ്ണിത്താൻ (26) ആണ് മരിച്ചത്. ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. 

ഭര്‍തൃഗൃഹത്തിലെ പീഡനത്തില്‍ മനംനൊന്താണ് ഐശ്വര്യ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. ഐശ്വര്യയുടെ സഹോദരൻ അതുൽ ഉണ്ണിത്താന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ചടയമംഗലം മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻനായരുമായി മൂന്നുവര്‍ഷം മുന്‍‌പായിരുന്നു ഐശ്വര്യയുടെ വിവാഹം. 

ശാരീരികമായി ഉപദ്രവിക്കപ്പെട്ടതിനെ തുടർന്ന് ഐശ്വര്യയും ഭർത്താവും ഇടയ്ക്ക് അകന്നുതാമസിച്ചിരുന്നു. പിന്നീട് ഇവർക്ക് കൗണ്‍സിലിങ് നല്‍കിയിരുന്നുവെന്ന് െഎശ്വര്യയുടെ സഹോദരന്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary: Lawyer commits Suicide in Kollam 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com