ADVERTISEMENT

കണ്ണൂർ∙ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ ഉപമേധാവിയാകുന്നതാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്ലതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ആര്‍എസ്എസ് മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായി.

പ്രോട്ടോകോള്‍ ലംഘിച്ച് പ്രാദേശിക ആര്‍എസ്എസ് നേതാവിന്‍റെ വീട്ടിലായിരുന്നു സന്ദര്‍ശനം. ചരിത്ര കോണ്‍ഗ്രസിലും പ്രോട്ടോകള്‍ ലംഘിച്ചത് ഗവര്‍ണറാെണന്നും എം.വി.ജയരാജന്‍ പറഞ്ഞു.

ശനിയാഴ്ച രാത്രിയിലാണ് തൃശൂർ ആനക്കല്ല് അവണിശ്ശേരിയിലെ ആർഎസ്എസ് പ്രവർത്തകൻ മണികണ്ഠന്റെ വീട്ടിൽ മോഹൻ ഭാഗവതുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറിനു ശേഷം ഗവർണർ മടങ്ങുകയായിരുന്നു.

English Summary: MV Jayarajan slams Governor Arif Mohammed Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com