ADVERTISEMENT

കോഴിക്കോട്∙ നിര്‍മാണത്തിനിടെ തകര്‍ന്നുവീണ കൂളിമാട് പാലത്തിന്‍റെ നിര്‍മാണ പ്രവർത്തനങ്ങൾ ഒരാഴ്ചയ്ക്കുള്ളില്‍ പുനരാരംഭിക്കും. തകര്‍ന്ന ബീമുകള്‍ കരാറുകാര്‍ പൂര്‍ണമായും മുറിച്ചുമാറ്റി. പുതിയ ബീമുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായി.

പ്രത്യേക യന്ത്രങ്ങള്‍ എത്തിച്ചാണ് തകര്‍ന്ന ബീമുകള്‍ മുറിച്ചുമാറ്റിയത്. മുറിച്ച മാറ്റിയ അവശിഷ്ടങ്ങള്‍ പാലത്തിനു സമീപം തന്നെ നിലവില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ പൂര്‍ണമായി പൊടിച്ചുകളയും.

മേയ് 16നാണു നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണത്. യന്ത്ര തകരാര്‍ ആണെന്നായിരുന്നു കരാറുകാരുടെ വാദം. എന്നാല്‍ യന്ത്ര തകരാറിനൊപ്പം ഉദ്യോഗസ്ഥതലത്തിലും വീഴ്ചയുണ്ടായെന്ന് പൊതുമരാമത്ത് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

English Summary: Koolimadu bridge construction to restart shortly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com