ADVERTISEMENT

ന്യൂഡൽഹി∙ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ വിമാനത്തിൽനിന്ന് ഇറക്കിയ വിവാദത്തിൽ പ്രതികരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്കുള്ള ലുഫ്താൻസ വിമാനത്തിൽനിന്ന് അമിതമായി മദ്യപിച്ചതിനെത്തുടർന്നാണ് മാനിനെ ഇറക്കിയതെന്നാണ് ആരോപണം. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് സിന്ധ്യ അറിയിച്ചു.

‘‘ഇതു മറ്റൊരു രാജ്യത്തു നടന്ന സംഭവമാണ്. എന്താണ് സംഭവിച്ചതെന്ന് അറിയണം. വസ്തുതകൾ പരിശോധിക്കും. വിവരങ്ങൾ ലുഫ്താൻസ വിമാനക്കമ്പനി കൈമാറണം’’ – സിന്ധ്യ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

അമിതമായി മദ്യപിച്ചതിനെത്തുടർന്നാണ് വിമാനത്തിൽനിന്ന് മാനിനെ ഇറക്കിവിട്ടതെന്ന് ശിരോമണി അകാലിദൾ (എസ്എഡി) അധ്യക്ഷൻ സുഖ്ബിർ സിങ് ബാദൽ തിങ്കളാഴ്ച ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിന്ധ്യയ്ക്ക് കോൺഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വ കത്തെഴുതുകയും ചെയ്തു.

അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എഎപി പ്രതികരിച്ചു. വിദേശനിക്ഷേപം ആകർഷിക്കാനായി എട്ടു ദിവസത്തെ ജർമൻ സന്ദർശനത്തിനുശേഷം തിങ്കളാഴ്ചയാണ് മാൻ തിരികെയെത്തിയത്.

English Summary: Punjab Chief Minister Drunk On Plane? Aviation Minister J Scindia Says...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com