Premium

യുഎസിനെ വിശ്വസിച്ച യൂറോപ്പിന് 'പണി' കിട്ടി; കണ്ണുവെട്ടിച്ച് എത്തുമോ റഷ്യൻ 'പ്രേതക്കപ്പൽ!'

HIGHLIGHTS
  • പലയിടത്തും സാമ്പത്തിക മാന്ദ്യം; യൂറോപ്പിൽ രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കും തുടക്കം?
  • റഷ്യ–യൂറോപ്പ് ‘ഊർജയുദ്ധം’ ഇന്ത്യയിൽ ഇന്ധന വില കുറയാൻ കാരണമാകുന്നുണ്ടോ?
  • അമേരിക്കയെ വിശ്വസിച്ച് റഷ്യയ്ക്കെതിരെ നീങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്ക് സംഭവിച്ചതെന്ത്?
  • റഷ്യയുടെ ഇന്ധന യുദ്ധം പരിസ്ഥിതിക്കു സൃഷ്ടിക്കാൻ പോകുന്നത് അതിഭീകര നഷ്ടം
Russia-Europe Energy War
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ (ഇടത്), യുക്രെയ്നിലെ ഖാർക്കീവിൽ റഷ്യ നടന്ന വ്യോമാക്രമണത്തിൽ ഗ്യാസ് സ്റ്റേഷനു തീപിടിച്ചപ്പോൾ. 2022 മാർച്ച് 30ലെ ചിത്രം (വലത്). ചിത്രങ്ങൾ: FADEL SENNA / Sergei BOBYLYOV / SPUTNIK / AFP
SHARE

യുക്രെയ്നിലെ കരയുദ്ധത്തിനു പിന്നാലെ, റഷ്യ തുടക്കമിട്ട സാമ്പത്തിക യുദ്ധത്തിന്റെ ഭാഗമായുള്ള ഊർജ പോരാട്ടത്തിന്റെ പ്രകമ്പനം റഷ്യൻ അതിർത്തികൾ കടന്നു ലോകമെങ്ങും മുഴങ്ങുകയാണ്. കുത്തനെ ഉയർന്ന ഇന്ധനവിലയുടെ ആഘാതത്തിൽ ശ്രീലങ്കയിൽനിന്നു തുടങ്ങിയ ഭരണമാറ്റങ്ങൾ ഇറ്റലിയും കടന്നു ലോകമെങ്ങും പതിയെ പടർന്നിറങ്ങുന്നു. റഷ്യയെ വരിഞ്ഞുമുറുക്കിയ ഉപരോധമെന്ന ഊരാക്കുടുക്കിനെ അരിഞ്ഞുവീഴ്ത്താൻ ഫോസിൽ ഇന്ധനമെന്ന വജ്രായുധം പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഒരു ദയവുമില്ലാതെ എടുത്തു വീശുമ്പോൾ കടന്നു വരാൻ പോകുന്ന ശൈത്യകാലത്തിനു മുന്നേ യൂറോപ്പ് ആകെ വിറയ്ക്കുകയാണ്, അതു തണുപ്പുകൊണ്ടല്ല, ഭയം കൊണ്ടാണെന്നു മാത്രം. റഷ്യൻ ക്രൂഡ് ഓയിലിനും ഗ്യാസിനും പ്രൈസ് ക്യാപ് (വിൽപന വില പരിധി) നിശ്ചയിക്കാനുള്ള ജി7 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും നീക്കം തടയാൻ റഷ്യ തങ്ങളുടെ തുറുപ്പു ചീട്ട് പ്രയോഗിക്കുമ്പോൾ യൂറോപ്യൻ യൂണിയന്റെ ഐക്യത്തിനു തന്നെ അന്ത്യമണി മുഴങ്ങുമോയെന്ന ആശങ്കയും ഒട്ടും അസ്ഥാനത്തല്ല. സാങ്കേതിക കാരണങ്ങൾ നിരത്തി നോർഡ് സ്ട്രീം 1 പൈപ്‌ലൈനിലൂടെയുള്ള ഗ്യാസ് വിതരണം അനിശ്ചിത കാലത്തേക്കു നിർത്തി വച്ച റഷ്യൻ നടപടി, യൂറോപ്പിൽ വരാനിരിക്കുന്ന ശൈത്യകാലത്ത് കടുത്ത പ്രതിസന്ധി ഉയർത്തും. പ്രശ്നം നീണ്ടു പോകുകയാണെങ്കിൽ അടുത്ത വർഷം മുതൽ പ്രതിസന്ധി അതിരൂക്ഷമാകുകയും 5 മുതൽ 10 വർഷത്തേക്ക് ഇതു നീണ്ടു നിൽക്കുമെന്നും വിദഗ്ധർ പറയുന്നു. പാശ്ചാത്യ ഉപരോധത്തെ തുടർ‌ന്ന് ഇനിയും കമ്മിഷൻ ചെയ്യാത്ത നോർഡ് സ്ട്രീം 2 പൈപ്‌ലൈൻ തുറന്നാൽ പ്രതിസന്ധി പരിഹരിക്കാമെന്നു പുട്ടിൻ തുറന്നു പറഞ്ഞതോടെ കേവലമൊരു സമ്മർദ തന്ത്രത്തിനപ്പുറം ദീർഘകാല ലക്ഷ്യത്തോടെയാണ് റഷ്യൻ നീക്കമെന്നതും യൂറോപ്പിന്റെ ആശങ്ക വർധിപ്പിക്കുന്നു. എന്താണ് യൂറോപ്പിൽ യഥാർഥത്തിൽ സംഭവിക്കുന്നത്? ഉയർന്ന ഇന്ധനച്ചെലവും ഇന്ധന ലഭ്യതക്കുറവും യൂറോപ്പിനെ സാമ്പത്തിക മാന്ദ്യത്തിലേക്കാണോ നയിക്കുന്നത്? ഇന്ത്യയും ചൈനയും പോലുള്ള ഏഷ്യൻ രാജ്യങ്ങളെ ഈ ഊർജയുദ്ധം എങ്ങനെയാണു ‘സഹായിക്കുന്നത്’? അമേരിക്കയെ വിശ്വസിച്ച് മുന്നോട്ടിറങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കു പണി കിട്ടിയോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}