ADVERTISEMENT

തിരുവനന്തപുരം ∙ ഭാരത് ജോഡോ യാത്രയുടെ ബാനറിൽ സവർക്കറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് ആയുധമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ മനസുകൾക്ക് ഇത് ആശ്ചര്യമാണ് ഉണ്ടാക്കിയതെങ്കിൽ കോൺഗ്രസുകാർക്ക് ആവേശമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. രാഹുലിന്റെ യാത്ര ബിജെപിക്കെതിരെ അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനൊപ്പം നിന്ന് വികസനം തടസപ്പെടുത്താൻ ശ്രമിക്കുന്ന ഗവർണറെയും മുഖ്യമന്ത്രി കണക്കറ്റ് പരിഹസിച്ചു.

നിയമസഭാ സ്റ്റാഫ് അസോസിയേഷന്റെ സമ്മേളനത്തിലായിരുന്നു രാഹുലിനെയും ബിജെപിയെയും ഗവർണറെയും മുഖ്യമന്ത്രി ഉന്നമിട്ടത്. ബ്രിട്ടീഷുകാരോടു മാപ്പ് പറഞ്ഞ് മോചനം നേടിയ സവർക്കർ ചിത്രം ജോഡോ യാത്രയിൽ വന്നത് അവിചാരിതമായിട്ടല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിമർശനത്തിന്റെ മൂർച്ച കൂട്ടി. കേരളത്തിലൂടെ 19 ദിവസവും ഉത്തർപ്രദേശിലൂടെ നാലു ദിവസം മാത്രവും കടന്നുപോകുന്ന ജോഡോ യാത്ര ആർഎസ്എസിന് എതിരല്ലെന്ന് പറഞ്ഞ് രാഹുലിന്റെ പേരു പറഞ്ഞായിരുന്നു വിമർശനം. മുഖ്യമന്ത്രിയുടെ അടുത്ത ഉന്നം ഗവർണറായിരുന്നു. ഗവർണറെ ബഹുമാന്യൻ എന്നു വിശേഷിപ്പിച്ചാണ് മുഖ്യമന്ത്രി പരിഹസിച്ചത്.

pinarayi-vijayan-speaks
കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ 64-ാം വാർഷിക സമ്മേളനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

English Summary: CM Pinarayi Vijayan Takes A Dig At Bharat Jodo Yatra As The Photo Of Savarkar Appears In Banner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com